കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണം ജില്ലയില്‍ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്ക് പ്രവര്‍ത്തനം എറണാകുളത്തും ആരംഭിച്ചു. കൂടുതല്‍ പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിള്‍ ശേഖരണം വര്‍ദ്ധിച്ച തോതില്‍ നടത്തേണ്ടത്തേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്.